സാമാന്യം നന്നായി പാടുമായിരുന്നു,
തരക്കേടില്ലാതെ ചിത്രം വരയ്ക്കുമായിരുന്നു.
നാവും തൊണ്ടയും വലതുകയ്യും നട്ടെല്ലും, കൂടെ 'അതും' ഞാന്‍ ഇന്‍ഷൂര്‍ ചെയ്തു.
നാളെ ജീവിക്കാന്‍ ഏതാണാവശ്യം വരികയെന്നറിയില്ലല്ലോ.
കാലം പോകെ, മടിയനായപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു.
നാവും തൊണ്ടയും കൈയും നട്ടെല്ലും തലച്ചോറും ശേഷിയോടെതന്നെ നിന്നു.
ഞാന്‍ വാദിച്ചതും അവയ്ക്കുവേണ്ടിയല്ലായിരുന്നു.
'അകാല'മെന്നു വിധിയെഴുതാന്‍ മെഡിക്കല്‍ ചെക്കപ്പിനു വിധിച്ചപ്പോഴും ഞാന്‍ സന്തോഷിച്ചു.
ഏതു ഡോക്ടറും അതേ എഴുതൂ, അത്രത്തോളം ഞാന്‍ സ്വയം പരിശീലിച്ചിരുന്നു.
പക്ഷെ, അവസാന നിമിഷം വരെ ഞാനതറിഞ്ഞിരുന്നില്ല....
അവരെന്നെ അയച്ചത്
അതീവസുന്ദരിയും അല്‍പവസ്ത്രധാരിണിയുമായ
ഒരു ലേഡി ഡോക്ടറുടെ അടുത്തേയ്ക്കായിരുന്നു.....
1 comments:
ഒരമളി ഏതു വെള്ളിക്കെട്ടനും...
Post a Comment