പാചകക്കാരന് ആ വീട്ടിലെ സുന്ദരിക്കുട്ടിയോട് കമ്പം.
അത് ആരാധന, പ്രേമം, കാമം, ഭ്രാന്ത്... അങ്ങനെ പല നിലകള്‍ കയറി.
ഏഴാം നിലയുടെ മേലെ എത്തിയപ്പോള്‍, ചാടി ചത്താലോ എന്ന് വരെ അയാള്‍ ചിന്തിച്ചു.
തുറന്നുപറയാന്‍ അയാള്‍ക്ക് ധൈര്യമില്ലായിരുന്നു.
ഒടുവില്‍ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി.
അന്ന് വീട്ടില്‍ ആരുമില്ല, അവള്‍ ഒഴികെ.
ഉച്ചയൂണിനു മുന്‍പ് സ്പെഷ്യലായി അവള്‍ക്കൊരു മഷ്രൂം സൂപ്പ്...
രുചിയോടെ അവള്‍ അതു കഴിക്കുന്നത് ഒളിഞ്ഞുകണ്ട് അയാള്‍ വീണ്ടും... അണച്ചു, വിയര്‍ത്തു, തളര്‍ന്നു...
പിന്നീട് അയാള്‍ അടുക്കളയില്‍ പോയി, സൂപ്പുണ്ടാക്കിയ പാത്രം വൃത്തിയായി കഴുകി വച്ചു....
1 comments:
"ഉച്ചയൂണിനു മുന്‍പ് സ്പെഷ്യലായി അവള്‍ക്കൊരു മഷ്രൂം സൂപ്പ്...."
Post a Comment